കൊൽക്കത്ത : പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായ പശ്ചിമ ബംഗാളിലായിക്കും നിയമം ആധ്യം നടപ്പാക്കുകയെന്ന് ബി.ജെ.പി. മുഖ്യമന്ത്രി മമത ബാനർജിക്ക് പൗരത്വ ഭേദഗതി നിയമം തടയാനാവില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ പലതും മമത ഗവൺമെന്റിന്റെ പിന്തുണയോടാണെന്നും ബി.ജെ.പി ആരോപിച്ചു.വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിർപ്പിന് പിന്നിൽ. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ് മമതയുടെ ആശങ്കയെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
പൗരത്വഭേദഗതി നിയമം തങ്ങൾ നടപ്പാക്കില്ലെന്ന് മമത പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കും. തങ്ങൾ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു വ്യക്തിക്കു പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.