കാൺപൂർ: ഉത്തർപ്രദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. ഗംഗഘട്ടിന്റെ പടികൾ ഓടിക്കയറിയ പ്രധാനമന്ത്രി കാലിടറി വീഴുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. നേരത്തെ കാൺപൂരിലെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖർ ആസാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ യുപിയിലെ പ്രമുഖർ ചേർന്നാണ് സ്വീകരിച്ചത്. ഗംഗാ ശുദ്ധീകരണം എന്നത് മോദി സർക്കാരിന്റെ ബൃഹദ് പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൗൺസിൽ യോഗം വിളിച്ചത്. കേന്ദ്രമന്ത്രിമാർ, യുപി, ഉത്തരാഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
I Hope U Are Ok @narendramodi ji#BharatBachaoRally #NarendraModi pic.twitter.com/uQyEzGw069
— Khatri- IYC 🇮🇳 (@SharafatAliIYC) December 14, 2019