kas

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷാർത്ഥികൾക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ഓൺലൈൻ പരിശീലനം നൽകുമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിലും വെർച്വൽ ക്ലാസ് റൂമുകൾ വഴി പഠന സൗകര്യം ഒരുക്കും. താത്പര്യമുള്ളവർക്ക് 18 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ http://www.ksywb.kerala.gov.in/ എന്ന വെബ്‌സെറ്റിൽ ലഭ്യമാണ്. മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. കുമാർ എന്നിവർ പങ്കെടുത്തു.