up-

ലക്‌നൗ: രാജ്യത്തെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ നിന്നും വീണ്ടും പീഡനവാർത്ത്. ഫത്തേപൂർ ജില്ലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്.

ഫത്തേപുർ ജില്ലയിലെ ഹുസൈൻഹജ് എന്ന സ്ഥലത്താണ് സംഭവം.18 വയസുകാരിയെ ബന്ധുവായ 22കാരനാണ് പീഡിപ്പിച്ചത്.വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ബന്ധു പീഡിപ്പിക്കുകയായിരുന്നെന്നു പിതാവ് പറഞ്ഞു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെൺകുട്ടിയെ തീ കൊളുത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.