ലക്‌നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭർതൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നു. ഉത്തർപ്രദേശിലെ ബദാവൂന്‍ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം.
ഉത്തർപ്രദേശ് ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. ഡിസംബർ ഒൻപതിനായിരുന്നു പ്രവീൺ- റിയ ദമ്പതികളുടെ വിവാഹം. അസംഗഢ് സ്വദേശിനിയാണ് റിയ. വെള്ളിയാഴ്ചത്തെ അത്താഴ ഭക്ഷണത്തിൽ ലഹരി കലർത്തിയതോടെ ഭർതൃവീട്ടുകാർ ഒന്നടങ്കം മയക്കത്തിലായി. ഈ തക്കം നോക്കി റിയ മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്.
ഭർതൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.