rahul-gandhi-

മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കർ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുലിന്റെ പ്രസ്താവന അപമാനകരമാണെും സവർക്കറിനെക്കുറിച്ച്‌ രാഹുൽ ഗാന്ധിക്ക് ഒന്നുമറിയില്ലായിരിക്കാം എന്നും ഫഡ്‌നാവിസ് പറഞ്ഞു.


സവർക്കർ ആൻഡമാൻ ജയിലിലെ സെല്ലുകളിൽ 12വർഷം പീഡനം അനുഭവിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് 12 മണിക്കൂർ പോലും അതിന് സാധിക്കില്ല. ഗാന്ധി എന്നത് പേരിനൊപ്പം ചേർത്തതുകൊണ്ടുമാത്രം ഗാന്ധിയാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.


'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന്റെ പേരിൽ മാപ്പു പറയണം എന്നുള്ള ബി.ജെ.പിയുടെ ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു മാപ്പു പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധി എന്നാണെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.