രസം രുചികരമായ ആരോഗ്യ വിഭവമാണ്. മഞ്ഞൾ, കുരുമുളക് , കറിവേപ്പില, കായം, വാളൻപുളി, വെളുത്തുള്ളി, തക്കാളി എന്നിവയാണ് രസത്തിന്റെ ആരോഗ്യമേന്മ കൂട്ടുന്നത്. പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, സെലനിയം, കോപ്പർ, മഗ്നീഷ്യം, കാൽസ്യം, തയാമിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, സി, നിയാസിൻ എന്നീ ഘടകങ്ങളെല്ലാം ചേർന്ന് പോഷകസമ്പന്നമാണ് രസം. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റി ദഹനം സുഗമമാക്കുന്ന ഈ വിഭവത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രോഗപ്രതിരോധം സാദ്ധ്യമാക്കാനും ഉത്തമമാണ്.
ജലദോഷം, ചുമ, തൊണ്ടയുടെ പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ ശമിപ്പിക്കാൻ രസത്തിന് കഴിവുണ്ട്. പനിയുള്ള സമയത്ത് രസം കഴിച്ചാൽ വേഗത്തിൽ രോഗശമനവും ആരോഗ്യവും ലഭിക്കും. ചർമ്മത്തിലുണ്ടാകുന്ന അണുബാധകളെയും അലർജിയെയും പ്രതിരോധിക്കാനും രോഗശമനുമുണ്ടാക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണനിയന്ത്രണത്തിനൊപ്പം രസവും കൂടി ശീലിക്കൂ, ഗുണം ഉറപ്പ്.