മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസംതൃപ്തി നേടും. ആശയവിനിമയം ശക്തമാകും. പുതിയ കർമ്മമേഖലകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉദ്യോഗമാറ്റം. യാത്രകൾ വേണ്ടിവരും. ആവശ്യങ്ങൾ നിറവേറ്റും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തിയുണ്ടാകും. അബദ്ധങ്ങളെ അതിജീവിക്കും. ആഘോഷചടങ്ങുകളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദിനചര്യയിൽ വ്യതിയാനമുണ്ടാകും. വിദേശയാത്ര സഫലമാകും. സ്വസ്ഥതയും സമാധാനവും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തന വിജയം. ആശയ വിനിമയങ്ങൾ ശക്തമാകും. അപാകതകൾ പരിഹരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദുശീലങ്ങൾ ഉപേക്ഷിക്കും. വാഹന ഉപയോഗത്തിൽ നിയന്ത്രണം വേണം. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യക്തിത്വവികസനത്തിൽ ശ്രദ്ധയുണ്ടാകും. ആത്മസംതൃപ്തി. കർമ്മപദ്ധതികൾ പുനരാരംഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകും. ഒൗദ്യോഗിക ചുമതലകൾ വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കുടുംബ കാര്യങ്ങളിൽ ശ്രദ്ധ. സമയോചിതമായ ഇടപെടലുകൾ. അവസരങ്ങൾ ഉപയോഗപ്പെടുത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തീർത്ഥയാത്രയ്ക്ക് അവസരം. അനുഭവ ഫലമുണ്ടാകും. സ്വയം പര്യാപ്തത ആർജിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രവർത്തന വിജയം.ഗുണനിലവാരം വർദ്ധിപ്പിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആശയങ്ങൾ യാഥാർത്ഥ്യമാകും. ആശങ്കകൾ ഉണ്ടാകും. ഉദ്യോഗമാറ്റം.