supermarket-uae

ദുബായ്: യു.‌എ.ഇയിൽ പുതിയ ആളാണെങ്കിൽ പലചരക്ക് സാധനങ്ങൾ വാങ്ങാനായി താമസസ്ഥലത്തിനടുത്ത് ഏതൊക്കെ സൂപ്പർമാർക്കറ്റുകൾ ഉണ്ട് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അവ്യക്തതയുണ്ടാകും. യു.എ.ഇ അറിപ്പെടുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആണ്. എല്ലാ സാധനങ്ങളും നിങ്ങളുടെ കൈയെത്തും ദൂരത്ത് ഉണ്ട്. വലുതും ചെറുതുമായ സൂപ്പർമാർക്കറ്റുകളുടെ വലിയൊരു നിരതന്നെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും. വിവിധ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിലൂടെ എവിടെയാണ് ഏറ്റവും കുറവ് വില എന്നും ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും.

യു.എ.ഇയിലെ പ്രധാനപ്പെട്ട ചില സൂപ്പർമാർക്കറ്റുകളാണ് ഇവ...

കാരിഫോർ

ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നാണ് കാരിഫോർ, മാജിദ് അൽ ഫത്തൈം ഗ്രൂപ്പാണ് ഇത് നടത്തുന്നത്. ഇതിന് 28 ഹൈപ്പർമാർക്കറ്റുകളും 43 സൂപ്പർമാർക്കറ്റുകളും ഉണ്ട്.

ഓൺലൈനായും സാധനം വാങ്ങാം. നിങ്ങൾക്ക് https://www.carrefouruae.com/ വഴിയോ അല്ലെങ്കിൽ ആപ്പിൾ, ആൻട്രോയിഡ് ഫോണുകളിൽ ലഭ്യമായ അവരുടെ അപ്ലിക്കേഷനുകൾ വഴിയോ ഓൺലൈനായി ഓർഡർ ചെയ്യാം. 50 ദിർഹത്തിന് മുകളിലുള്ള ഓർഡറുകളിൽ ഡെലിവറി ചാർജ് ഈടാക്കാറില്ല.
ഫോൺ: 800-732-32

ലുലു

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസാണ് ലുലു, അത് അന്താരാഷ്ട്ര തലത്തിൽ വളർന്നു കഴിഞ്ഞു. പ്രവാസി മലയാളിയായ എം.എ. യൂസഫലി സ്ഥാപിച്ച "എംകെ"(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യു.എ.ഇയിൽ മാത്രം 177 സ്റ്റോറുകൾ ഈ ഗ്രൂപ്പ് നടത്തുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഭാഗമായി നിരവധി ചെറിയ ഭക്ഷണശാലകളും നടത്തുന്നു.
ഓൺലൈനായും സാധനം വാങ്ങാം.നിങ്ങൾക്ക് https://www.luluhypermarket.com വഴിയോ അല്ലെങ്കിൽ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ അവരുടെ അപ്ലിക്കേഷനുകൾ വഴിയോ ഓൺലൈനായി ഓർഡർ ചെയ്യാം. 50 ദിർഹത്തിന് മുകളിലുള്ള ഓർഡറുകളിൽ ഡെലിവറി ചാർജ് ഈടാക്കില്ല.

ബന്ധപ്പെടുക: 600 540048

യൂണിയൻ കോപ്പറേറ്റീവ്

യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും വലിയ ഡിസ്കൗണ്ടോടുകൂടി ഉൽപ്പന്നങ്ങൾ നൽകുന്നുവെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ‘യൂണിയൻ കോർപ്പറേറ്റീവ് സ്റ്റോറുകൾ ഇവിടെയുണ്ട്. ദുബായിൽ പ്രവർത്തിക്കുന്ന യൂണിയൻ കോപ്പിന് 17 ശാഖകളും രണ്ട് മാളുകളുമുണ്ട്.

ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയും.ങ്ങൾക്ക് ലിങ്ക് വഴിയോ അല്ലെങ്കിൽ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ അവരുടെ അപ്ലിക്കേഷനുകൾ വഴിയോ ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയും. 50 ദിർഹത്തിന് മുകളിലുള്ള ഓർഡറുകൾക്ക് ഡെലിവറി ചാർജ് ഈടാക്കില്ല.
ഫോൺ: 8008889

ഷാർജ കോപ്പറേറ്റീവ്

1977 ൽ ഒരു ഗവൺമെന്റ് ഉത്തരവിലൂടെ യു.എ.ഇയിൽ സ്ഥാപിതമായ ആദ്യത്തെ സഹകരണ സംഘമാണിത്. ഇന്ന് ഷാർജയിലുടനീളം ഇതിന് 30 ഓളം ശാഖകളുണ്ട്

ഓൺലൈനായും സാധനങ്ങൾ വാങ്ങാം. ഷാർജയിലുടനീളം സൗജന്യ ഡെലിവറിയാണ്. https://www.sharjahcoop.ae/ വഴി ഓൺലൈനായി ഓർഡർ ചെയ്യാം.

ബന്ധപ്പെടുക: 8008889