var

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ താൻ തൂക്കിലേറ്റാമെന്ന്​ അന്താരാഷ്​ട്ര ഷൂട്ടിങ്​ താരം വർത്തിക സിംഗ് സ്വന്തം ചോരകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തെഴുതി​​.

നാലു പ്രതികൾക്കും താൻ വധശിക്ഷ നടപ്പാക്കാമെന്ന് എഴുതിയ കത്തുമായി വർത്തിക ഇന്നലെ മാദ്ധ്യമങ്ങൾക്കു മുന്നിൽ എത്തി​. ഇന്ത്യയിൽ മാനഭംഗത്തിനിരയായ ഒരോ ​വനിതയ്‌ക്കും വേണ്ടി നിർഭയ കേസ്​ പ്രതികളെ ഉടൻ തൂക്കിലേറ്റണം. ‘'നിർഭയ കേസ്​ പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം’' എന്ന് പറഞ്ഞ് ഒരോ സ്ത്രീയും തന്റെ ശബ്ദം ഉയർത്തണം. പ്രതികളെ തൂക്കിലേറ്റാൻ തന്നെ അനുവദിക്കണം. ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാനാകുമെന്ന സന്ദേശം നൽകാൻ ഇതിലൂടെ സാധിക്കും. അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണ് തൂക്കിലേറ്റേണ്ടത്. അത് സമൂഹത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് തന്റെ പ്രതീക്ഷ. ഇക്കാര്യത്തിൽ നടിമാരുടെയും വനിതാഎം.പിമാരുടെയും പിന്തുണ വേണെന്നും വർത്തിക അഭ്യർത്ഥിച്ചു.

കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.