കൊച്ചി: ഏറെക്കാലം മനസിൽ താലോലിച്ച് നടന്ന സ്വപ്‌നവീട് യാഥാർത്ഥ്യമാക്കാൻ നാം ചിലപ്പോൾ ബാങ്ക് വായ്‌പയെ ആശ്രയിക്കാറുണ്ട്. ഒരുപക്ഷേ, നമ്മുടെ ജീവിതത്തിൽ നാം ഏൽക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ബാദ്ധ്യത ആ ഭവന വായ്‌പയായിരിക്കും. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിവിധ കാലപരിധി, വിവിധ പലിശനിരക്ക് എന്നിവ കണക്കാക്കി പത്തുകോടി രൂപവരെ ഭവന വായ്‌പ നൽകാറുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ തുടർച്ചയായി എട്ടുതവണയാണ് ഈ വർഷം വായ്പാപലിശ കുറച്ചത്. ഭവന വായ്പ തേടുന്നവർക്ക് ഏറെ ആശ്വാസമാണിത്. ഡിസംബർ പത്തിന് പ്രാബല്യത്തിൽ വന്നവിധം ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ പലിശ എസ്.ബി.ഐ എട്ട് ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറച്ചു.
കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിറുത്തിയെങ്കിലും വായ്‌പാ പലിശയുടെ അടിസ്ഥാന നിരക്കായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) 0.10 ശതമാനം കുറയ്ക്കാൻ എസ്.ബി.ഐ തയ്യാറായി.
എസ്.ബി.ഐയുടെ
നിരക്കുകൾ
(കാലാവധിയും പലിശയും)
ഓവർനൈറ്ര് : 7.65%
ഒരുമാസം : 7.65%
മൂന്നുമാസം : 7.70%
ഒരുവർഷം : 7.90%
രണ്ടുവർഷം : 8.10%
മൂന്നു വർഷം : 8.20%
വായ്‌പാ ശ്രേണി
എസ്.ബി.ഐ ഹ്രസ്വകാല, ദീർഘകാല വായ്‌പകൾ നൽകാറുണ്ട്. ഹ്രസ്വകാല ഭവന വായ്‌പയ്ക്ക് അല്പം പലിശനിരക്ക് കൂടുതലായിരിക്കും. നിർമ്മാണത്തിലിരിക്കുന്ന പദ്ധതികൾക്കും സർക്കാർ ജീവനക്കാർക്കും പ്രത്യേക ഭവന വായ്‌പാ പദ്ധതികളും എസ്.ബി.ഐയ്ക്കുണ്ട്. ആറു വഴികളിൽ എസ്.ബി.ഐയിൽ ഭവന വായ്പ തേടാം:
എസ്.ബി.ഐ വായ്പയുടെ
ചില മികവുകൾ