തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ റിപ്പബ്ലിക്ക് ദിനത്തിൽ കണ്ണൂരിൽ ഭരണഘടനാ സംരക്ഷണ സമ്മേളനം നടത്താനും 30ന് രക്തസാക്ഷിദിനത്തിൽ തിരുവനന്തപുരത്ത് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കാനും ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.വി. ശ്യാം, ഇ.കെ. സജിത്ത് കുമാർ, പി.സി. സന്തോഷ്, സി.ആർ. അരുൺ, എൻ. അബ്ദുൾ സത്താർ, രാമചന്ദ്രൻ കുയ്യണ്ടി, ഗിരീഷ് ഇലഞ്ഞിമേൽ, വി.പി. ലിനിഷ്, എൻ.കെ. അനിൽകുമാർ, എ.വി. ഖാലിദ്, ജില്ലാ പ്രസിഡന്റുമാരായ പി.എസ്. സതീഷ്, വാക്സറിൻ പെരേപാടൻ, ബൈജു പൂക്കുട്ടി, ഹംസ എടവണ്ണ എന്നിവർ സംസാരിച്ചു.