തിരുവനന്തപുരം: ' ഒരു രാജ്യം ഒരൊറ്റ ജനത ' എന്ന സങ്കല്പത്തെ തകർക്കുന്നതിനാണ് പൗരത്വ ഭേദഗതി ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വം അനുവദിക്കുന്നതിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും എം.എൽ.എ പറഞ്ഞു.