kids-corner

ചോങ്‌ഗിങ് (ചൈന): അമ്മയെ വാഹനമിടിച്ചതിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുള്ള ഒരു ബാലന്റെ വീ‌ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാർ ‌ഡ്രൈവറോടാണ് അഞ്ചുവയസുകാരന്റെ പ്രതിഷേധം. ഡാഡകോവ് ജില്ലയിലെ ചോങ്‌ഗിങിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സീബ്ര ലൈനിലൂടെ അമ്മയും കുഞ്ഞും നടന്നു നീങ്ങുന്നതും തുടർന്ന് ഒരു കാർ വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുന്നും വീഡിയോയിൽ ദൃശ്യമാണ്. എന്നാല്‍ നിലത്ത് വീണ ശേഷമുള്ള കുഞ്ഞിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിലത്ത് വീണ അമ്മയെ എഴുന്നേൽപ്പിക്കാന്‍ കുട്ടി ശ്രമിക്കുന്നു.

അമ്മ റോ‍ഡിൽ ഇരുന്നതോടെ കു‌ട്ടി കാറിനടുത്തേക്ക് ഓടിയെത്തുന്നു. തന്റെ ഉയരത്തിന് എത്താവുന്ന കാറിന്റെ ബംപറില്‍ ആഞ്ഞൊരു ചവിട്ട്. എന്നിട്ടും ഡ്രൈവറുടെ നേരെ ഒാടിയടുക്കുകയും ചെയ്യുന്നു.

ഡ്രൈവരോട് ചൂടാവുന്നതും വീഡിയോയയിൽ കാണുന്നുണ്ട്. ശേഷം അമ്മയെ കാറിൽ കയറ്റ് കൊണ്ടു,​പോകുന്നതും വീഡിയോയിലുണ്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ഗുരുതര പരിക്കല്ല ഏറ്റിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം കാറിന്റെ ഡ്രൈവര്‍ക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.