citizenship-amendment-act

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് കൊണ്ടുള്ള ഒരു ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘ഞാൻ ഒരു മുസ്‌ലിമാണ്, ഞാൻ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു’, എന്നാണ് ട്വീറ്റിനെ ആദ്യ വാചകം. മാത്രമല്ല പ്രതിഷേധക്കാർക്ക് ഈ ബില്ല് എന്താണെന്ന് മനസിലായിട്ടില്ലെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ വന്ന ട്വീറ്റുകൾ എല്ലാം ട്വിറ്റർ ഹാൻഡിലുകളിൽ മാറ്റം വരുത്തി എഴുതിയതാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ട്വിറ്റർ ഹാൻഡിലിൽ മാറ്റം വരുത്തി വ്യാജ പ്രചാരണമാണ് നടത്തുന്നത്. മുസ്ലിങ്ങളാണെന്ന് അവകാശപ്പെടുന്ന നിരവധി പേരാണ് ഈ ട്വീറ്റ് പങ്കുവച്ച് രംഗത്തെത്തിയത്.

”ഞാൻ ഒരു മുസ്‌ലിമാണ്. ഞാൻ പൗരത്വഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളം എന്റെ മുസ്‌ലിം സഹോദരന്മാര്‍ നടത്തിയ പ്രതിഷേധത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഒന്നുകില്‍ അവര്‍ക്ക് ബില്‍ എന്താണെന്ന് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അത് അറിഞ്ഞുകൊണ്ട് തന്നെ അവര്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കമായി ഉപയോഗിക്കുന്നു. ഞാന്‍ ഇതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്”- എന്നായിരുന്നു ട്വീറ്റിനെ വാചകങ്ങൾ.

citizenship-amendment-act

പൗരത്വ ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള ട്വീറ്റിന്റെ പ്രൊഫൈലുകളിലെ മുൻ ട്വീറ്റുകൾ പരിശോധിച്ചതിലൂടെയാണ് പല ഐഡികളും മുസ്‌ലീങ്ങളുടേതല്ലെന്ന് മനസിലായത്. ദ ഗേൾയു ഹേറ്റ്’, തുളസീദാസ് ഖാൻ എന്നിങ്ങനെയുള്ള ട്വിറ്റർ ഹാൻഡിലുകളിൽ നിന്നായിരുന്നു പോസ്റ്റുകൾ ആദ്യ ഘട്ടത്തിൽ ട്വീറ്റ് ചെയ്തത്. ശേഷം നിരവധി പേർ അത് പങ്കുവയ്ക്കുകയായിരുന്നു. കൃത്യമായ പരിശോധനയിലൂടെ അത് മുസ്ലിങ്ങളുടെ ഐഡിയല്ലെന്ന് കണ്ടെത്തിയെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

citizenship-amendment-act

citizenship-amendment-act