rima-kallingal

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രമാണിത്. പുരസ്‌കാരദാന ചടങ്ങ് വരാനിരിക്കെയാണ് അണിയറ പ്രവർത്തകർ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അതേസമയം രാജ്യമെമ്പാടും ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സുഡാനി ടീമിന്റെ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് ചലച്ചിത്ര താരം റിമ കല്ലിങ്കൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

പൗരത്വ ഭേദഗതി-എൻ.ആർ.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽനിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും- സക്കറിയ കുറിച്ചു.