അലിഗഢ്: ഡൽഹി ജാമിയ മില്ലിയ സർവകലാശാലക്ക് പിന്നാലെ യു.പിയിലെ അലിഗഢ് മുസ്ലിം സർവകലാശാലയിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന് നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. ക്യാമ്പസിൽ സംഘർഷാവസ്ഥ തുടരുകയാണ്.
അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഉപരോധിക്കുകയാണ്..
അക്രമസംഭവങ്ങളെത്തുടർന്ന് അലിഗഢ് സർവകലാശാല ജനുവരി 5 വരെ അടച്ചതായി അധികൃതർ അറിയിച്ചു.
ഡൽഹി ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ സമരത്തിന് നേരെയും പൊലീസ് അത്രികമം നടന്നിരുന്നു.. പൊലീസ് സർവകലാശാല കാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു..