jnu-

ന്യൂഡൽഹി :ജാമിയ മിലിയ ഇസ്ലാമിയിൽ നടന്ന പൊലീസ് ആക്രമണത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ വൻപ്രതിഷേധം. പൗരത്വഭേദഗതിയില്‍ ജാമിയ മിലിയയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.

ഡൽഹിയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാർത്ഥികൾ പൊലീസിനും സർക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രദേശത്ത് ഗതാഗ'തം പൂർണമായും തടസപ്പെട്ടു.

ഡൽഹി യൂണിവേഴ്സിറ്റി, ജെ.എൻ.യു തുടങ്ങി ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി ഒത്തു ചേർന്നത്. പ്രക്ഷോഭം രാത്രിയിലും തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.