കേരളത്തിൽ ഇത് വെഡിങ്, പ്രീവെഡിങ് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയും വൈറലായ പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളെ കുറിച്ച് ആണ്. ഇപ്പോൾ അയാൾ രാജ്യക്കാരും കേരളത്തിൽ വന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ നടത്തുന്നതാണ് അതിലേറെ ചർച്ച. ശ്രീലങ്കയിൽ നിന്നുള്ള ദമ്പതികളുടെ പ്രീ വെഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിഷാന്ത്-പ്രിറ്റ ദമ്പതികളാണ് അതിരപ്പള്ളിയിൽ വച്ച് ഫോട്ടോഷൂട്ട് നടത്തിയത്. കേരളത്തിൽ വച്ച് വിവാഹം നടത്തണം എന്ന ആഗ്രഹത്തിലാണ് ദമ്പതികൾ ഇവിടെ എത്തിയത് .