സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ എയർലൈൻസ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അക്കൗണ്ടിംഗ് /ഫിനാൻസ്- അക്കൗണ്ടന്റ് / അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ റെവന്യു അക്കൗണ്ടിംഗ് , ഫിനാൻസ് അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജർ ക്യാബിൻ ക്രൂ കൺട്രോൾ സെന്റർ, അസിസ്റ്റന്റ് മാനേജർ കസ്റ്റമർ ഡാറ്റ സ്ട്രാറ്റജി, അസിസ്റ്റന്റ് മാനേജർ ഫ്ളൈറ്റ് ഓപ്പറേഷൻ (ക്രൂ എൻഗേജ്മെന്റ് ആൻഡ് പൈലറ്റ് റിലേഷൻ), അസിസ്റ്റന്റ് മാനേജർ എച്ച് ആർ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, അസിസ്റ്റന്റ് മാനേജർ ടാലന്റ് അക്വിസിഷൻ, അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ് (ഐടി) എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: singaporeairlines.csod.com. വിശദവിവരങ്ങൾക്ക്: jobatcanada.com
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
യുകെയിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് മാനേജർ, ക്ളൈന്റ് കെയർ സെന്റർ, ട്രഷറി സ്പെഷ്യലിസ്റ്റ്, പ്രയോറിട്ടി റിലേഷൻഷിപ്പ് മാനേജർ, സീനിയർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, മാനേജർ, സ്പെഷ്യലിസ്റ്റ് ഓപ്പറേഷണൽ റിസ്ക്ക് ചേഞ്ച്, പ്രൊജക്ട് മാനേജർ , അസോസിയേറ്റ് ഡയറക്ടർ, ഇൻഡസ്ട്രി ബാങ്കർ മാനേജർ, ക്ളൈന്റ് കെയർ സെന്റർ, തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനി വെബ്സൈറ്റ്:
www.sc.com › uk.വിശദവിവരങ്ങൾക്ക്: jobatcanada.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ നിരവധി ഒഴിവുകൾ. സിറ്റിസൺ നഴ്സ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്രന്റ്, കൺസൾട്ടന്റ് കിഡ്നി ഡിസീസ്, ഡെർമറ്റോളജിസ്റ്റ്, ഡ്രൈവർ, സെക്യൂരിറ്റി, ക്ളീനർ, ടെക്നീഷ്യൻ, മെക്കാനിക്ക്, എൻജിനീയർ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.dha.gov.ae
എയർ അറേബ്യയിൽ
എയർ അറേബ്യയിൽ ഹയർ സെക്കൻഡറി ലെവൽ പൂർത്തിയാക്കിയവർക്ക് തൊഴിലവസരം. വിവിധ ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു.ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് ക്വാളിറ്റി ഓഫീസർ,കാൾ സെന്റർ ഏജന്റ് , കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനിയർ, ക്യാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.airarabia.com . കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com.
സെക്യൂരിറ്റി കമ്പനിയിൽ
ഖത്തറിലെ പ്രമുഖ സെക്യൂരിറ്റി കമ്പനിയിൽ ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ, സെക്യൂരിറ്റി സൂപ്പർവൈസർ, തസ്തികകളിൽ 80 ഒഴിവുകൾ. രണ്ട് വർഷത്തെ കരാർ നിയമനമാണ്. പ്രായപരിധി: 45. സൗജ്യന്യ താമസ സൗകര്യം ലഭിക്കും. വിശദവിവരങ്ങൾക്ക് : thozhilnedam.com
ബ്രിട്ടീഷ് എയർവേസ്
യുഎസിലെ ബ്രിട്ടീഷ് എയർവേസിലേക്ക് നിരവധി ഒഴിവുകൾ. പൈലറ്ര്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷണൽ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്ര് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്ര്, എയർപോർട്ട് കസ്റ്രമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്ര് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.britishairways.com വിശദവിവരങ്ങൾക്ക്:jobhikes.com
പെപ്സികോയിൽ
ജർമ്മനിയിലെ പെപ്സികോയിൽ നാഷണൽ കീ അക്കൗണ്ട് മാനേജർ ഡിസ്ക്കൗണ്ട്, സെയിൽസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.pepsico.de. വിശദവിവരങ്ങൾക്ക്: jobatcanada.com
മലേഷ്യ എയർലൈൻസ്
മലേഷ്യ എയർലൈൻസ് നിരവധി തസ്തികകളിൽ റിക്രൂട്ട് ചെയ്യുന്നു. ഡിജിറ്റൽ ആർക്കിടെക്ട്, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഡിമാൻഡ് സ്പെഷ്യലിസ്റ്റ്, മാനേജർ, സീനിയർ പ്രൊക്യൂർമെന്റ് , കോ- പൈലറ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.malaysiaairlines.com.വിശദവിവരങ്ങൾക്ക്: jobatcanada.com
യു.കെയിലെ യൂണിലിവർ
യുകെയിലെ യൂണിലിവർ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോം കെയർ കോംപറ്രീറ്രർ ഇന്റലിജൻസ് മാനേജർ, മെഷ്യൻ ഓപ്പറേറ്റർ, മെക്കാനിക്കൽ പ്രിവന്റീവ് മെയിന്റനൻസ് ടെക്നീഷ്യൻ, സീനിയർ ഗ്രാനഡ്സ് ഓഫീസർ, ടെക്നിക്കൽ ഓപ്പറേറ്രർ, അസിസ്റ്റന്റ് ഇന്നൊവേഷൻ ലീഡ്, പാക്കേജിംഗ് ഡെവലപ്മെന്റ് ടെക്നോളജീസ്, സൈന്റിഫിക് ടൂൾ ഡെവലപ്പർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.unilever.com.വിശദവിവരങ്ങൾക്ക്: jobatcanada.com
നെസ്റ്റോ ദുബായ്
നെസ്റ്റോ ദുബായ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ, സെയിൽസ് മാൻ, ബുച്ചർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് , കാഷ്യർ, അസിസ്റ്റന്റ് മാനേജർ, സെക്ഷൻ ഇൻ ചാർജ്ജ് സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സീനിയർ സെയിൽസ് മാൻ, സ്റ്റോർ കീപ്പർ, എസ് എപി കൺസൾട്ടന്റ്, ഓപ്പറേഷൻ മാനേജർ, റീജണൽ മാനേജർ , തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.nestogroup.com.
എൻജിനിയർമാർക്ക് ബ്രൂണെയിൽ അവസരം
കൂടുതൽ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുവാനൊരുങ്ങി നോർക്ക റൂട്ട്സ്. പ്രമുഖ ദക്ഷിണേഷ്യൻ രാജ്യമായ ബ്രൂണെയിലേക്ക് ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയായ സെരികാൻഡി ഓയിൽ ഫീൽഡ് സർവീസിലെ ഒഴിവുകളിലേയ്ക്ക് എൻജിനിയർമാർക്ക് അപേക്ഷിക്കാം. സീനിയർ മെക്കാനിക്കൽ സ്റ്റാറ്റിക് എൻജിനിയർ, മെക്കാനിക്കൽ/പൈപിംഗ് എൻജിനിയർ, , മെക്കാനിക്കൽ എൻജിനിയർ (സ്റ്റാറ്റിക്), സീനിയർ മെക്കാനിക്കൽ എൻജിനിയർ, ലീഡ് പൈപ്പിംഗ് ഡിസൈനർ, സീനിയർ സിവിൽ സ്ട്രക്ചറൽ ഡിസൈനർ, സീനിയർ സിവിൽ സ്ട്രക്ചറൽ ഡിസൈനർ, സീനിയർ സ്ട്രക്ചറൽ എൻജിനിയർ, പാകോ എൻജിനിയർ, സീനിയർ പാകോ ഡിസൈനർ, ടെക്നിക്കൽ സേഫ്റ്റി എൻജിനിയർ, പ്രോസസ് എൻജിനിയർ, എന്നിങ്ങനെയാണ് ഒഴിവ്.
എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ. അപേക്ഷകർക്ക് പെട്രോളിയം പ്രകൃതി വാതകമേഖലയിൽ(on shore, off shore) നിശ്ചിത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.വിശദ വിരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും സന്ദർശിക്കുക : : www.norkaroots.org/അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്കായി 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം) എന്നി നമ്പരുകളിൽ വിളിക്കാവുന്നതാണ്.
യു.എ.ഇ എമിറേറ്റ്സിലേക്ക് അപേക്ഷിക്കാം
യു.എ.ഇ എമിറേറ്റ്സിൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ബിസിനസ് അനലിസ്റ്റ്, ട്രാവൽ കൺസൾട്ടന്റ്, സീനിയർ മാനേജർ റെവന്യു ഒപ്റ്റിമൈസേഷൻ, സീനിയർ കാറ്ററിംഗ് ആൻഡ് ക്യാമ്പ് അസിസ്റ്റന്റ്, സെയിൽസ് സപ്പോർട്ട് കൺട്രോളർ, സെയിൽസ് എക്സിക്യൂട്ടീവ്, ചീഫ് ആർക്കിടെക്ട്, ട്രെയിനിംഗ് കണ്ടന്റ് ഡിസൈൻ മാനേജർ, മാനേജർ കാർഗോ ഗ്ളോബൽ ഓപ്പറേഷൻ സർവീസ്, കാർഗോ ഓപ്പറേഷൻ ഏജന്റ്, സീനിയർ ബിസിനസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, പബ്ളിക് റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, സേഫ്റ്റി അഡ്വൈസർ, പ്രൊക്യുർമെന്റ് ആൻഡ് ലോജിസ്റ്റിക് മാനേജർ, ഫിനാൻസ് മാനേജർ, ഐടി സെക്യൂരിറ്റി അഷ്വറൻസ് ആൻഡ് ഓപ്പറേഷൻ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഫിനാൻസ് കൺട്രോളർ, എമിറേറ്റ്സ് ക്യാബിൻ ക്രൂ, ഷെഡ്യൂൾ ആൻഡ് സ്ളോട്ട് കോഡിനേഷൻ മാനേജർ, കാർഗോ മാനേജർ, സെക്യൂരിറ്റി വാർഡൻ, കസ്റ്രമർ സർവീസ് പ്രൊഫഷണൽസ്, കാർഗോ ഹാൻഡ്ലിംഗ് അസിസ്റ്റന്റ്, എക്വിപ്മെന്റ് ഓപ്പറേറ്റർ ആൻഡ് ഡ്രൈവേഴ്സ്, മെയിന്റനൻസ് ടെക്നീഷ്യൻ, ട്രാവൽ ഡോക്യുമെന്റ് ചെക്കർ, ഫ്ളൈറ്റ് ഡെക്ക് ഓപ്പൊർച്ചുനിറ്റീസ് , ട്രാവൽ കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.emiratesgroupcareers.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഓയിൽ ഗ്യാസ് കമ്പനി
സിംഗപ്പൂരിൽ ഓയിൽ ഗ്യാസ് കമ്പനിയിൽ തൊഴിൽ അവസരം. 30 ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ താതപര്യമുള്ളവർ greenchenalkvp@yahoo.com എന്ന ഇമെയിലിൽ ബയോഡാറ്റ അയക്കണം. ഗ്രീൻചാനൽ ഓവർസീസ് എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്. വിശദവിവരങ്ങൾക്ക്: thozhilnedam.com
കെൻടെക്ക്
കുവൈറ്റിലെ കെൻടെക്ക് കമ്പനിയിലേക്ക് ഇലക്ട്രീഷ്യൻ -50, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ - 30, ഫിറ്റർ -10, ഇലക്ട്രിക്കൽ ഫിറ്റർ -20, എന്നിങ്ങനെ ഒഴിവുകളുണ്ട്. ഗോൾഡൻ മാൻപവർ കൺസൾട്ടന്റ്സ് ആണ് റിക്രൂട്ട് ചെയ്യുന്നത്. വിശദവിവരങ്ങൾക്ക്: www.gulfwalkin.com
എമാർ ഗ്രൂപ്പ്
ദുബായ് എമാർ ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ റിസേർച്ച് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ, സീനിയർ റിസേർച്ച് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ, മാർക്കറ്റിംഗ് ഡയറക്ടർ, ബാർടെൻഡർ, റസ്റ്രോറന്റ് മാനേജർ, സീനിയർ ഡാറ്റ സൈന്റിസ്റ്ര്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.emaar.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com/
പെട്രോൾ പമ്പിൽ
ഒമാനിലെ പെട്രോൾ പമ്പിൽ ഏര്യ സൂപ്പർവൈസർ, ഷോപ്പ് ഇൻ ചാർജ്ജ്, കസ്റ്റമർ സർവീസ് ഏജന്റ്, എസ്.എൽ കാറ്റഗറി തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: thozhilnedam.com.