
കുട്ടികളിലെ അലർജികളിൽ പ്രധാനമാണ് സോയബീനിൽ നിന്നുള്ള അലർജി. മൂന്ന് മുതൽ 10 വയസു വരെയുള്ള കുട്ടികളിൽ സോയ അലർജി കാണപ്പെടുന്നു. വായിലെ ചൊറിച്ചിൽ ,ചുണ്ടിലും മുഖത്തും വീക്കം ,വയറുവേദന ,വയറിളക്കം ,ഛർദ്ദി, തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവയാണ് സോയ അലർജിയുടെ ലക്ഷണങ്ങൾ. ഭക്ഷ്യവസ്തുക്കളുടെ കാലാവധി കൂട്ടാനായി ഉപയോഗിക്കുന്ന സോയ ലെസിതിൻ അലർജിയുണ്ടാക്കുന്നതാണ്.
സോയ ലെസിതിൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അലർജി ലക്ഷണം കണ്ടാൽ ഡോക്ടറെ കാണുക. സോയ പ്രോട്ടീൻ ആരോഗ്യകരമാണെങ്കിലും കുട്ടികൾക്ക് അലർജിയുണ്ടെങ്കിൽ ആസ്ത്മയ്ക്ക് കാരണമാകും. സോയ മിൽക്കും കുഞ്ഞുങ്ങളിൽഅലർജിയുണ്ടാക്കാറുണ്ട്. സോയ മിൽക്ക് കഴിച്ച ശേഷം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുക. സോയ എണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണെങ്കിലും ചില ഘട്ടങ്ങളിൽ അലർജിയുണ്ടാക്കും. സോയ എണ്ണയുള്ള ഭക്ഷണം കഴിച്ചാലുടൻ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. സോയ സോസ് അലർജി വായിലും ,ത്വക്കിലും പൊള്ളലുണ്ടാക്കും .