പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിമർശനവുമായെത്തിയിരിക്കുന്നത്. ആവാർഡ് ദാന ചടങ്ങിൽ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണെന്നും ഹരീഷ് പേരടി കുറിച്ചു.
പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. 'പൗരത്വ ഭേദഗതി-എൻ.ആർ.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും' എന്നായിരുന്നു സക്കറിയ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഐ.എഫ.എഫ്.കെയിലെ പാവപ്പെട്ട സിനിമക്കാരുടെ...സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ...അവസരം ഇല്ലാതാക്കിയിട്ട് ...അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവർ വെറും കൈയ്യടികൾക്ക് മാത്രമായി അവർഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു.....(അവാർഡുകൾ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ടേതാണ് )..സാധാരണക്കാരുടെ ബോക്സോഫീസ് കൈയ്യടികൾക്കായി ചർച്ചകൾ നടക്കുന്നുമുണ്ട്..പൗരത്വബില്ലിനെ എതിർക്കുന്ന ഏല്ലാ നല്ല മനസ്സുകളെയും തോൽപ്പിച്ച് വിണ്ടുംകൈയ്യടി ...ഏജ്ജാതി പ്രതികരണം...നിങ്ങളോട് തിലകൻ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവർത്തിക്കുന്നു..."കത്തി താഴെയിടെടാ...നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാൻ.....