photo-award

തിരുവനന്തപുരം : പ്രശസ്‌ത ഫോട്ടോഗ്രാഫറും കേരളകൗമുദി ഫോട്ടോ എഡിറ്ററുമായിരുന്ന എസ്.എസ്.റാമിന്റെ സ്‌മരണാർത്ഥം കേരളകൗമുദിയും എസ്.എസ്. റാം ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫി അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 2018 സെപ്‌തംബറിനും 2019 സെപ്‌തംബർ 30 നുമിടയിൽ കേരളത്തിൽ നിന്ന് പുറത്തിറങ്ങുന്ന മലയാളം ‍\ ഇംഗ്ളീഷ് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്താചിത്രത്തിനാണ് 15000 ( പതിനയ്യായിരം )​ രൂപയും ശില്‌പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് . അപേക്ഷിക്കുന്നവർ ചിത്രത്തിന്റെ 12 ഇഞ്ച് x 8 ഇഞ്ച് വലിപ്പത്തിലുള്ള ഒറിജിനൽ പ്രിന്റും ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും സഹിതം എ.സി. റെജി,​ കൺവീനർ,​ എസ്.എസ്. റാം ഫോട്ടോ അവാർഡ് ,​ കേരളകൗമുദി ബിൽഡിംഗ് ,​ പേട്ട,​ തിരുവനന്തപുരം - 695 024 എന്ന വിലാസത്തിൽ 25 നകം അപേക്ഷിക്കണം. ഒരു ഫോട്ടോഗ്രാഫർ ഒരു എൻട്രി മാത്രം അയച്ചാൽ മതി.