1. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളത്തിലും പ്രതിഷേധം ശക്തം. തലസ്ഥാനത്ത് ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രതിഷേധം. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ഉള്ള വേര്‍തിരിവ് അംഗീകരിക്കില്ല എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടത് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്ര നയത്തിന് എതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യയെ വിഭജിക്കുന്ന നിയമം നടപ്പാക്കുക എന്ന സംഘപരിവാര്‍ അജണ്ട ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടപ്പാക്കുന്നത് എന്നും രമേശ് ചെന്നിത്തല. കേരളത്തിന്റെ പ്രതിഷേധം മാതൃകാപരം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള മാതൃക. സമാധാനപരമായും സര്‍ഗാത്മകമായും കേരളം പ്രതിഷേധിക്കുന്നു എന്നും മന്ത്രി.
3. സമരം അക്രമാസക്തം ആകരുത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ നിയമം കയ്യില്‍ എടുക്കരുത്. സമരക്കാരുമായി സംസാരിക്കാന്‍ തയ്യാര്‍ എന്നും ഗവര്‍ണര്‍. കളമശ്ശേരിയിലെ കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും ആയി രംഗത്തെത്തി. പഠിപ്പ് മുടക്കി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സമരം ചെയ്ത വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോടും തലശ്ശേരിയിലും പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. എറണാകുളത്ത് റയില്‍ വേ സ്റ്റേഷന്‍ ഉപരോധിച്ചു. എറണാകുളത്ത് മണിപ്പൂര്‍ ഗവര്‍ണറെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
4. പൗരത്വ നിയമത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്നു. ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുന്നു. പൊലീസ് നടപടിക്ക് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. കസ്റ്റഡിയിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പൊലീസ് വിട്ടയച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാലയില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് എതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു
5. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് കേസ്. അതിനിടെ, ജാമിയ, അലിഗഡ് പൊലീസ് അതിക്രമത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹ്യൂമന്‍ റൈറ്റ്സ് ലോയേഴ്സ് നെറ്റ് വര്‍ക്കാണ് ഹര്‍ജി നല്‍കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ ഒരുക്കണമെന്നും ആവശ്യം. ജാമിയ വിഷയം അഭിഭാഷക ഇന്ദിര ജെയ്സിംഗ് സുപ്രീംകോടതിയില്‍ ഉന്നയിച്ചു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭേദഗതി നിയമവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ബുധനാഴ്ച പരിഗണിക്കും എന്ന് സുപ്രീംകോടതി. രാജ്യത്ത് സമാധാനം പുലരണം എന്ന് ചീഫ് ജസ്റ്റിസ്. നിയമം കയ്യില്‍ എടുക്കരുത്. സമാധാന പരമായ സമരങ്ങളോട് എതിര്‍പ്പില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
6. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന് സര്‍വകലാശാല വി.സി നജ്മ അക്തര്‍. വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ല, സര്‍വകലാശാലയും ഒപ്പമുണ്ട്. വിദ്യാര്‍ത്ഥികള്‍ ആരേയും ഭയക്കേണ്ട എന്നും വി.സി. അതേസമയം, ജാമിയ സര്‍വകലാശാലയിലെ 60 ഓളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. പൊലീസ് നടപടി ഭയപ്പെടുത്തി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും കാമ്പസില്‍ ഭീകരാന്തരീക്ഷം പൊലീസ് ഉണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിക്കുക ആണ്. അലിഗഡ്, ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. ലക്നൗവിലെ നദ്വത്തുല്‍ കൊളേജിലും പൊലീസ്- വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി.
7. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ പരാതിയില്‍ ജാര്‍ഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധം ആക്കി എന്നാണ് പരാതിയില്‍ സ്മൃതി ഇറാനി ആരോപിക്കുന്നത്. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുക ആണ് രാഹുല്‍ ഗാന്ധി. മാപ്പ് പറയില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു
8. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെതുടരും. ആകെയുള്ള 81 സീറ്റുകളില്‍ 15 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 13ഉം രണ്ടാം ഘട്ടത്തില്‍ 20ഉം മൂന്നാം ഘട്ടത്തില്‍ 17ഉം സീറ്റുകളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 20നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.
9. 2020 ജനുവരി അഞ്ചിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബി.ജെ.പി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ പിന്തുണയോടെ അധികാരം പിടിക്കുക ആയിരുന്നു. 17 സീറ്റാണ് എ.ജെ.എസ്യുവിന് ഉള്ളത്.