ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ സിദ്ധാർത്ഥ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ 'അവർ അർജുനനും കൃഷ്ണനുമല്ല, മറിച്ച് ദുര്യോധനനും ശകുനിയുമാണെന്ന്' അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു.
These two are not Krishna and Arjuna. They are Shakuni and Duryodhana.
— Siddharth (@Actor_Siddharth) December 16, 2019
Stop attacking #universities! Stop assaulting #students! #JamiaMilia #JamiaProtest
ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ ഇന്നലെ പൊലീസ് അനുവാദമില്ലാതെ കാമ്പസിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചിരുന്നു. ലൈബ്രറിയും പള്ളിയും മറ്റും തകർത്തതായും റബ്ബർബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതായും ആരോപണമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജാമിയയിലെ വിദ്യാർത്ഥകൾ സന്നദ്ധപ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം നടത്തിയ റാലിയാണ് അഞ്ച് മണിക്കൂറോളം നീണ്ട അക്രമത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.