prithviraj

നടൻ പൃഥ്വിരാജിന്റെ വാഹന പ്രേമം എല്ലാവർക്കുമറിയാം. ഒരുവിധപ്പെട്ട ആഡംബര വാഹനങ്ങളെല്ലാം സ്വന്തമായുള്ളയാണ് പൃഥ്വി. മൂന്ന് കോടിയോളം രൂപ ഓൺറോഡ് വിലവരുന്ന ലാൻഡ് റോവറിന്റെ റേഞ്ച് റോവർ കുറച്ചു നാളുകൾക്ക് മുമ്പാണ് പൃഥ്വി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അത്.

ഒരു കോടിക്കടുത്ത് വിലയുള്ള പോർഷെ കെയ്ൻ, 80 ലക്ഷത്തിന്റെ ഓഡി, ബി.എം.ഡബ്യു, മൂന്നു കോടിക്കടുത്ത് വിലവരുന്ന ലംബോർഗിനി എന്നിവയെല്ലാം പൃഥിരാജിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്. എന്നാൽ അടുത്തൊരു കാറു വാങ്ങൽ ഉടനെ ഇല്ലെന്നാണ് പൃഥ്വി പറയുന്നത് അതിന്റെ കാരണവും രസകരമാണ്.

'എല്ലാ കാറും ഇഷ്‌ടമാണ്. വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷേ,​ അതിലൊരു പ്രശ്‌നമുണ്ട്. കാർ വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞ് കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ടു വേണം വാങ്ങാൻ. ഈ വർഷം രണ്ട് വണ്ടി വാങ്ങിയെന്ന പേരിൽ ആലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടി വാങ്ങലില്ള'- ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വാക്കുകൾ.