മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ പാകിസ്ഥാൻ സന്ദർശനത്തിലാണ് ഇമ്രാൻഖാന് കാർ സമ്മാനിക്കുന്ന കാര്യം പറഞ്ഞത്. ഒടുവിൽ ചൈനീസ് വാഹന നിർമ്മാതാക്കളായ ഗീലിയും, മലേഷ്യൻ കമ്പനിയായ പ്രോട്ടോണും ചേർന്നു നിർമ്മിച്ച പ്രീമിയം എസ്.യു.വി എക്സ് 70 ആണ് മലേഷ്യൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദ്, ഇമ്രാൻഖാന് സമ്മാനിക്കുകയായിരുന്നു. പാകിസ്ഥാനിൽ ഒരു പ്രോട്ടോൺ കാർ നിർമ്മാണ യൂണിറ്റ് ഉടനെ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞു.
2 വീൽഡ്രൈവിൽ സ്റ്റാൻഡേർഡ്, എക്സിക്യൂട്ടിവ്, പ്രീമിയം തുടങ്ങി നാല് വ്യത്യസ്ത മോഡലുകളാണ് പ്രോട്ടാൺ എക്സ് 70 പുറത്തിറക്കിയിരിക്കുന്നത്. 1799 സിസിയിൽ 1.8 ലിറ്റർ പെട്രോൾ എൻജിനാണ് എക്സ് 70 യുടെ സവിശേഷത. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിൽ 181 എച്ച്.പി കരുത്ത് വരെ സൃഷ്ടിക്കാൻ ഈ എസ് യു വിക്ക് കഴിയും. 6എയർ ബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹനത്തിന് കൂടുതൽ സുരക്ഷ നൽകുന്നുണ്ട്. 17 മുതൽ 21 ലക്ഷം രുപ വരെയാണ് എക്സ് 70 യുടെ ഷോറൂം വില. മിത്സുബിഷി എഎസ്എക്സ്, ഹോണ്ട സി.ആർ.വി എന്നിവയാണ് എക്സ് 70 യുടെ വിപണിയിലെ പ്രധാന എതിരാളികൾ.