ന്യൂഡൽഹി: 'പൗരത്വ നിയമത്തിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ നിർഭാഗ്യകരവും വളരെയേറെ വിഷമിപ്പിക്കുന്നതുമാണെന്നുംനിക്ഷിപ്ത താത്പര്യക്കാർ നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകൾ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങൾ അനുവദിച്ചുകൊടുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
' ചർച്ചകളും സംവാദങ്ങളും എതിർപ്പുകളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ പൊതുമുതലുകൾ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നത് ധാർമ്മികമല്ല. പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശാക്തീകരണവുമാണ് ഇപ്പോൾ ആവശ്യം. സമാധാനവും ഐക്യവും സാഹോദര്യവും നിലനിറുത്തേണ്ട സമയമാണിത്. ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം.'- മോദി ട്വീറ്റ് ചെയ്തു.