തിരുവനന്തപുരം : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 6ന് ചെങ്ങന്നൂരിലാണ് മത്സരം. ഒന്നു രണ്ടും മൂന്നും സ്ഥനക്കാർക്ക് യഥാക്രമം 15,000,10,000, 5000 രൂപ കാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കണം. താത്പര്യമുള്ളവർ, കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ ഡിസംബർ 25 ന് വൈകിട്ട് 5നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 8086987262