hartal-

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ സ്‌കൂൾ പരീക്ഷകൾക്ക് മാറ്റമില്ല. രണ്ടാംപാദ വാർഷിക പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ‌ അറിയിച്ചു.

അതേസമയം, നാളത്തെ ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതി അറിയിച്ചു. യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അക്രമ സാദ്ധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ കരുതൽ തടങ്കലിൽ ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹർത്താൽ ദിവസം പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചാൽ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ ഉപയോഗിക്കരുത് എന്നും പൊലീസ് നിർദ്ദേശിച്ചു.