കൊൽക്കത്ത: പൗരത്വ ഭേദഗതി നിയം ബംഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ആർവർത്തിച്ച് മുഖ്യമന്ത്രി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ തന്റെ സർക്കാരിനെ പിരിച്ചു വിടാൻ ധൈര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്‌തോളൂവെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധ റാലിയിലാണ് മമത തന്റെ നിലപാട് കടുപ്പിച്ചത്.
'പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കാൻ അനുവദിച്ചില്ല. നിങ്ങൾക്ക് എന്റെ സർക്കാർ പിരിച്ചുവിടുണമെന്നുണ്ടേൽ അങ്ങിനെ ചെയ്യാം. മമത ഒറ്റയ്ക്കാണെന്നാണ് അവർ കരുതുന്നത്. എനിക്കൊപ്പം നിരവധി പേരുണ്ട്. നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമായിരുന്നുവെങ്കിൽ ജനം നിങ്ങളെ പിന്തുണയ്ക്കുമായിരുന്നു. മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല ഇത്. എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണ്'- മമത വ്യക്തമാക്കി. നമ്മളെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് നമ്മുടെ ലക്ഷ്യം. ആരും ബംഗാൾ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കാൻ നാം അനുവദിക്കില്ല. ഉത്കണ്ഠയില്ലാതെ സമാധാനത്തോടെ നാം ജീവിക്കും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ബംഗാളിൽ നടപ്പാക്കാന്‍ അനുവദിക്കില്ല. സമാധാനം നാം നിലനിർത്തും' എന്ന പ്രതിജ്ഞയോടെയാണ് റാലിയുടെ തുടക്കം.
സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാണ് മമതയുടെ തീരുമാനം. ബുധനാഴ്ചവരെ ബംഗാളിൽ വിവിധ റാലികൾ നടത്തും. അംബേദ്കർ പ്രതിമയിൽ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ഇന്നത്തെ റാലി തുടങ്ങിയത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാവികയാണ്.