ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമത്തിനെതിരെ ഇന്ത്യാഗേറ്റിൽ നടന്ന പ്രതിഷേധ ധർണയിൽ പങ്കെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.. മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളുടെ സമരത്തിൽ പങ്കെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണി മുതലായിരുന്നു ധർണ നടന്നത്. കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണി, കെ. സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരടക്കമുള്ള നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പം ധർണയിൽ പങ്കെടുത്തു.
കൊൽക്കത്തയിൽ നടന്ന ധർണയ്ക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നല്‍കി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.