delhi

ന്യൂഡൽഹി: അക്രമം നടത്തുന്നവരുടെ വസ്ത്രധാരണം കണ്ടാൽ അവർ ആരാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി സമരക്കാർ. ഷർട്ടൂരി പ്രതിഷേധിച്ചാണ് അവർ മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിയത്.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിയ സർവകലാശാലയിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പൊലീസ് നടപടിക്കെതിരെ വിദ്യാർഥികളും നാട്ടുകാരും രാവിലെ തന്നെ പ്രതിഷേധം തുടങ്ങി. പൊലീസ് വേട്ടയിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ഉണങ്ങാത്ത മുറിവുകളുമായി തെരുവിലിറങ്ങി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരു‌മെത്തി. ക

പോലീസ് നടപടിയിൽ ഉന്നത തല അന്വേഷണം വേണമെന്ന് സർവകലാശാല വൈസ് ചാൻസലർ നജുമാ അക്തർ ആവശ്യപ്പെട്ടു.

കാമ്പസിന് അകത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും മാർച്ച് നടത്തി. ഇതിനിടെ ചില പ്രക്ഷോഭകർ മാധ്യമ പ്രവർത്തകരെയും അക്രമിച്ചു. പൊലീസ് നടപടി ഭയന്ന് മലയാളികൾ ഉൾപ്പടെ വിദ്യാർത്ഥികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചു. ഇതിനിടെ കലാപത്തിന് ആഹ്വാനം ചെയ്തതതിനും പൊതു മുതൽ നശിപ്പിച്ചതിനും കണ്ടാൽ അറിയാവുന്നവർക്ക് എതിരെ ഡൽഹി പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.