rahul-gandhi-

റാഞ്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണടയാണ് ധരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കാശ്മീരിൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവൽ നിൽക്കുന്ന ആയിരക്കണക്കിന് യുവാക്കൾ ജാർഖണ്ചിൽ നിന്നുള്ളവരാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായെന്നും അമിത് ഷാ പറഞ്ഞു.

ഇറ്റാലിയൻ കണ്ണട ധരിക്കുന്നതിനാൽ രാഹുലിന് ഇതൊന്നും മനസുലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ ഇപ്പോൾ ഇന്ത്യയുടെ കിരീടമായി. യു.പി.എയുടെ 10 വർഷക്കാലത്ത് പാകിസ്താനിൽ നിന്ന് പലരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പട്ടാളക്കാരുടെ തലയറുത്തു.

മോദി പ്രധാനമന്ത്രിയായതോടെ പാകിസ്താൻ ഉറിയിലും പുൽവാമയിലും അത് ആവർത്തിക്കാൻ ശ്രമിച്ചു. മൗനിബാബ സര്‍ക്കാരല്ല, 56 ഇഞ്ച് മോദി സർക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അവർ ഓർത്തില്ല. ഇന്ത്യ മിന്നലാക്രമണം നടത്തി തീവ്രവാദികളെ തുരത്തി. രാഹുലിന്റെയും ഹേമന്ത് സോറന്റെയും സർക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാൻ കഴിയുമോയെന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.