keralam-renji
keralam renji

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഡൽഹിയെ വിറപ്പിച്ച ശേഷം സമനില വഴങ്ങിയ കേരളം രണ്ടാം മത്സരത്തിൽ ഇന്ന് മുതൽ ബംഗാളിനെ നേരിടും. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ഡൽഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ഇന്നിംഗ്സ് ലീഡിന്റെ മികവിൽ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി- 20 പരമ്പരയിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നതിനാൽ ആദ്യ രഞ്ജി മത്സരം നഷ്ടമായ സഞ്ജു സാംസൺ കേരള ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബംഗാളിനെതിരെ സഞ്ജു കളിക്കാനിറങ്ങും.

കേരള ടീം: സച്ചിൻ ബേബി (ക്യാപ്ടൻ),എസ് മിഥുൻ, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ആസിഫ് കെഎം, എംഡി നിധീഷ്, രാഹുൽ പി, അസറുദ്ദീൻ, സിജോമോൻ ജോസഫ്, സൽമാൻ നിസാർ, സന്ദീപ് വാര്യർ, മോനിഷ്. ബംഗാള്‍ ടീം: അഭിമന്യു ഈശ്വരൻ(ക്യാപ്ടൻ), അഗ്നിവ് പാൻ, ആകാശ് ദീപ്, റിത്വിക് ചൗധരി, ശ്രേയൻ ചക്രബർതി, സുദീപ് ചാറ്റർജി, മനോജ് തിവാരി, വൃദ്ധിമാൻ സാഹ, അശോക് ധിൻദ, അനുസ്തുപ് മഞ്ജുംദാർ, ശ്രീവത്സ് ഗോസാമി, അർനാബ് നന്തി, അഭിഷേക് രാമൻ, സായൻ ഘോഷ്, ഇഷാൻ പൊരേൽ, ഷഹബാസ് അഹമ്മദ്, പ്രയാസ് ബർമൻ, കരൺ ലാൽ, അയൻ.