കൊച്ചി : പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ ചില രാഷ്ട്രീയ കക്ഷികൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചത് കൊണ്ടുമാത്രമാണെന്ന് സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് ലൈവിൽ പ്രതികരിക്കുകയയിരുന്നു അദ്ദേഹം. ബില്ല് രാജ്യത്തെ നിലവിലെ പൗരൻമാരെ യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ലെന്നും മേജർ രവി പറയുന്നു,
''ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്. പൊതുസ്വത്ത് നശിപ്പിക്കുന്ന പ്രതിഷേധത്തിന് എന്താണ് അർത്ഥം. രാജ്യത്തെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമെല്ലാം അഖണ്ഡതയോടെ ജീവിക്കണം. ഇപ്പോൾ പാസാക്കിയിരിക്കുന്ന ബില്ല് നിലവിലെ പൗരൻമാരെ ബാധിക്കാൻ പോകുന്നില്ല. അനധികൃതമായി ഇന്ത്യയിലേക്ക് വന്നിരിക്കുന്നവർ തിരിച്ചു പോകേണ്ടി വരും. ബില്ലിന്റെ പേരിൽ നമ്മളാരെയും തിരിച്ചയക്കാൻ പോകുന്നില്ല. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർക്ക് ഇതിൽ ഉത്തരവാദിത്തനമുണ്ട്. എല്ലാവരെയും പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. രാഷ്ട്രീയവത്കരിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരുടെ വാക്കുകളിൽ നമ്മൾ വീണു പോകരുത്. അതിൽ ജാതിയും മതവും രാഷ്ട്രീയവുമില്ല. നമ്മൾ എല്ലാവരും ഒന്നാണ്''- മേജർ രവി പറഞ്ഞു.