amit-sha-

ന്യൂഡൽഹി : ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. വിദ്യാർത്ഥികൾ ബില്ലിനെക്കുറിച്ച് പഠിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

അതേസയം പ്രക്ഷോഭങ്ങളിൽ അക്രമമുണ്ടായാൽ അമർച്ച ചെയ്യണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. ക്രമസമാധാനം ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം,​. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അക്രമങ്ങൾക്കിടയാക്കുന്ന വിധത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.