ഇന്ത്യയിലെ പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന പൗരത്വ ബില്ലിനെതിരെ കേരളത്തിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും സംയുക്തമായി സത്യഗ്രഹം നടത്തി. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിച്ചതോടാണ് കേരള ചരിത്രത്തിലെ തന്നെ നാഴികകല്ലാകുന്ന സംയുക്ത സത്യഗ്രഹത്തിനു കളമൊരുങ്ങുന്നത്. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മോദീ അമിത് ഷാ ഭരണത്തിനെതിരെ രൂക്ഷ വിമർശ്ശനമാണ് അഴിച്ച് വിട്ടത്.
ചടങ്ങിൽ സംസാരിക്കവെ, ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഈ സമരത്തിന്റെ മുദ്രാവാക്യം, രാമ ലീല മൈദാനിയിൽ രാഹുൽ ഗാന്ധി നടത്തിയ, ഞാൻ സവർക്കറല്ല, ഗാന്ധിയാണെന്ന മുദ്രാവാക്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചതും, ഞാൻ സവർക്കറല്ല, ഗാന്ധിയാണ് എന്ന് മൂന്ന് തവണ ആവർത്തിച്ച് കൊണ്ടുമാണ്. തുടർന്ന് അദ്ദേഹം ഈ മുദ്രവാക്യം #Iamgandhinotsavarkarട്വിറ്ററിൽ കുറിച്ചു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഈ ഹാഷ്ടാഗ്
ട്വിറ്ററിൽ ദേശീയ തലത്തിൽ ടോപ് ട്രെൻഡിംഗ് ലിസ്റ്റിൽ വന്നു. നിരവധി ആളുകൾ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇൻഡ്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തരായ ജനങ്ങൾ ഒരേ സമയം ഓരേ ഹാഷ്ടാഗ് ട്വിറ്റ് ചെയുമ്പോഴാണ് ഒരു മെസ്സേജ് ട്രെൻഡിംഗ് ആകുകയുള്ളൂ. സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവരാണ് കൂടുതലും ഇതിൽ പങ്കെടുത്തത്. ദേശീയ തലത്തിൽ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളുടെ ഹാഷ്ടാഗുകളാണ് ഇന്ന് കൂടുതലും ട്രൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചത്