ഭോ​പ്പാ​ൽ​ ​:​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​വി​ദി​ഷ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​സ്കൂ​ൾ​ ​താ​യ്ക്കൊ​ണ്ടോ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​ഹി​മ​സാ​ഗ​ർ​ ​എ​ക്‌​സ്‌​പ്ര​സി​ൽ​ ​ക​ൺ​ഫേം​ഡ് ​ടി​ക്ക​റ്റു​ക​ൾ​ ​ഇ​ല്ലാ​തെ​ ​ക​ട​ലാ​സ് ​വി​രി​ച്ച് ​നി​ല​ത്ത് ​കി​ട​ന്ന് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​വ​ന്ന​ ​കേ​ര​ള​ ​ടീ​മി​ന് ​യാ​ത്ര​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​ബ​ർ​ത്തു​ക​ൾ​ ​ല​ഭ്യ​മാ​ക്കി. കേരള കൗമുദി​യാണ് കുട്ടി​കളുടെ ദുരി​തയാത്ര വെളി​ച്ചത്ത് കൊണ്ടുവന്നത്.
സം​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഒാ​ഫീ​സി​ലെ​ ​കാ​യി​ക​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ​ 26​ ​അം​ഗ​ ​ടീ​മി​ന് ​ആ​റ് ​ബ​ർ​ത്തു​ക​ളാ​ണ് ​ആ​ദ്യം​ ​ല​ഭി​ച്ച​ത്.​ ​യാ​ത്ര​ ​അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴേ​ക്കും​ ​മ​റ്റു​ള്ള​വ​ർ​ക്കും​ ​ബ​ർ​ത്ത് ​ല​ഭി​ച്ചു.​ ​ടീ​മി​നൊ​പ്പം​ ​ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​ ​വ​നി​താ​ ​കോ​ച്ച് ​ബ​ർ​ത്ത് ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​യാ​ത്ര​യി​ൽ​നി​ന്ന് ​പി​ൻ​മാ​റി​യ​തി​നാ​ൽ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ടീ​മി​ന് ​ഭോ​പ്പാ​ലി​ൽ​ ​പു​തി​യ​ ​വ​നി​താ​ ​മാ​നേ​ജ​രെ​യും​ ​എ​ത്തി​ച്ചു.​ ​ അ​തേ​സ​മ​യം​ ​അ​ടു​ത്ത​യാ​ഴ്ച​ ​തി​രി​ച്ചു​വ​രാ​നു​ള്ള​ ​ടീ​മി​ന്റെ​ ​ടി​ക്ക​റ്റു​ക​ൾ​ ​ഇ​പ്പോ​ൾ​ ​ആർ.​ എ​.സി​യി​ലാ​ണ്.​ ​