സുഗന്ധ വ്യഞ്ജനങ്ങളിൽ പലതരം ഔഷധമേന്മകളുള്ള ഇനമാണ് കറുവപ്പട്ട. മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ കഴിവുള്ള കറുവപ്പട്ടയ്ക്ക് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ ഏറെയാണ്. കറുവപ്പട്ട ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധശേഷി കൈവരിക്കുകയും ചിലതരം രോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യാം. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്നതാണ് കറുവപ്പട്ട വെള്ളം കൊണ്ടുള്ള മറ്റൊരു മെച്ചം. പ്രമേഹരോഗികൾ പതിവായി കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ രോഗം ശമിപ്പിക്കാം.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ആരോഗ്യകരമാക്കാനും കഴിവുണ്ടിതിന്. ഓർമ്മത്തകരാറുകൾ പരിഹരിക്കാൻ കഴിവുള്ള കറുവപ്പട്ടവെള്ളം സ്ഥിരമായി കഴിച്ച് അൽഷിമേഴ്സിനെപ്പോലും പ്രതിരോധിക്കാം. ശരീരഭാരം കുറയ്ക്കാൻ ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ മതി. ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയാൻ അത്ഭുതകരമായ കഴിവുണ്ട് ഇതിന്.