dead

മുസാഫർപൂ‌ർ: ബീഹാറിലെ മുസഫർപൂരിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ അക്രമി തീകൊളുത്തിയ 23 കാരി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രാത്രി 12 മണിയോടെയാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്.

വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 23കാരി പീഡനശ്രമം ചെറുക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ യുവാവ് തീകൊളുത്തുകയായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അയൽവാസികളാണ് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചത്.