up-man

കാഞ്ഞങ്ങാട്: ഇതര സംസ്ഥാന തൊഴിലാളി മലയാളം സംസാരിക്കാത്തതിൽ പ്രകോപിതനായ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. പത്ത് വർഷത്തിലേറെയായി പടന്നക്കാട് കരുവളം കോർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശ് അർഷാദിനെയാണ്(30)​ തൊട്ടടുത്ത കോർട്ടേഴ്സിൽ താമസിക്കുന്ന മലയാളിയായ ഹാഷിം കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

അർഷാദ് ഹിന്ദി സംസാരിക്കുന്നത് കേട്ട ഹാഷിം മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. താക്കീത് ചെയ്ത് മടങ്ങിയ ഹാഷിം കത്തിയുമായി എത്തി വയറ്റിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അർഷാദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഖ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.