kaumudi-news-headlines

1. പൗരത്വ നിയമത്തെ ചോദ്യം ചെയ്തും ജാമിയ മിലിയ സര്‍വകലാ ശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിക്ക് എതിരെയും സമര്‍പ്പിച്ച ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. ഇത് വിചാരണ കോടതി അല്ല. ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണം. ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു എന്നും സുപ്രീംകോടതി. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ യൂണിവേഴ്സിറ്റികളിലേക്ക് വ്യാപിക്കാനിരിക്കെ പ്രതിപക്ഷ സംഘടനകള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. എന്നാല്‍ രാഷ്ട്രപതിയെ കാണുന്ന സംഘത്തില്‍ ശിവസേന ഇല്ല


2. വിദ്യാര്‍ഥികള്‍ക്കു പുറമെ സിനിമാ രംഗത്തെ പ്രമുഖരും കൂടുതല്‍ രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് ഇറങ്ങിയതോടെ കടുത്ത പ്രതിസന്ധിയില്‍ ആണ് കേന്ദ്രസര്‍ക്കാര്‍. ആള്‍ ഇന്ത്യാ ഇന്‍സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും രാജ്യത്തെ പ്രധാനപ്പെട്ട ഐ.ഐ.ടികളും ഡല്‍ഹി യൂണിവേഴ്സിറ്റിയും സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ 25ഓളം പ്രധാന യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ മുതല്‍ നിയമത്തിന് എതിരെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ബംഗാളില്‍ ഇന്നു മുതല്‍ മമതാ ബാനര്‍ജി കൂടുതല്‍ നഗരങ്ങളിലേക്ക് റാലികള്‍ നടത്തും. നിയമത്തിന് എതിരെ തമിഴ്നാട്ടിലും പ്രതിഷേധം തുടരുന്നു. ഇന്ന് ഡി.എം.കെയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക സമരം നടത്തും
3. അതിനിടെ, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീണ്ടും അറസ്റ്റ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് പൊലീസ് അറിയിച്ചു. സര്‍വകലാശാലയില്‍ വെടിവയ്പ് നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ഉണ്ടായത് വെടിയേറ്റുള്ള പരിക്കെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഹമ്മദ് തമീന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ആണ് കാലില്‍ വെടിയേറ്റത് എന്നും റിപ്പോര്‍ട്ട്. അതേസമയം, പ്രദേശത്ത് വെടിവെയ്പ് നടന്നു എന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്ത്. സാമൂഹിക വിരുദ്ധര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറിയതായും മന്ത്രാലയം അറിയിച്ചു
4. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണം എന്ന ആവശ്യവും ആയി കൂടുതല്‍ പ്രതികള്‍ വിചാരണ കോടതിയില്‍. പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണഠന്‍ എന്നിവരാണ് അപേക്ഷയും ആയി കോടതിയെ സമീപിച്ചത്. ദീലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണാനുള്ള തീയതി കോടതി ഇന്ന് തീരുമാനിക്കും. ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് നല്‍കിയത് കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധന്റെ പേര് എന്ന് വിവരം. വിദഗ്ധന്റെ പേര് പുറത്ത് വിടരുത് എന്നും രഹസ്യമായി സൂക്ഷിക്കണം എന്നും ദിലീപിന്റെ ആവശ്യം. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി ഇന്ന് പരിശോധിക്കും. അതേസമയം, കേസിലെ വിചാരണ വൈകിപ്പിക്കാന്‍ ഉള്ള നീക്കമാണ് ഇത് എന്ന് പ്രൊസിക്യൂഷന്‍ വാദം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അഭിഭാഷകന്റയും സാങ്കേതിക വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ആണ് സുപ്രീംകോടതി ദീലീപിന് അനുമതി നല്‍കിയിട്ടുള്ളത്.
5. വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുന പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിര്‍ഭയയുടെ മാതാ പിതാക്കളുടെ വാദവും കോടതി കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയില്‍ ആണ് വാദം കേള്‍ക്കുന്നത്. നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയില്‍ ആണ് അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുന പരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുന്നത്. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍
6. മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുന പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ കുറ്റക്കാരാനായ വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് കൊണ്ടു പോയി. കൂടാതെ കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്റെ മരാമത്ത് പണികളും ഇതിനിടെ പൂര്‍ത്തിയാക്കി ഇരുന്നു. നിര്‍ഭയാ കേസിന് ഇന്നലെ 7 ആണ്ട് പൂര്‍ത്തി ആയ സാഹചര്യത്തില്‍ ആണ് കേസ് ഇന്ന് പരിഗണനയ്ക്ക് എത്തുന്നത്
7. 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളുമായ കള്ളിയത്ത് ഗ്രൂപ്പ് 100ാം വര്‍ഷത്തിലേക്കായി നൂതന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വ്യക്തമാക്കി കൊണ്ട് വരും വര്‍ഷങ്ങളില്‍ നൂതനമായ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. കമ്പനിയുടെ പാലക്കാട്ടെ അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറിയുടെ ഉത്പാദനശേഷി ഈയടുത്തിടെ വര്‍ധിപ്പിച്ചിരുന്നു
8. 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു സഹായ പദ്ധതിയും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തില്‍ എല്ലാ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ബിസിനസ് ആശയവുമായി വരുന്ന യുവ സംരംഭകര്‍ക്ക് കമ്പനി സഹായം നല്‍കും. കമ്പനിയിലെ ആഭ്യന്തര സംഘമാണ് ബിസിനസ് ആശയം തിരഞ്ഞെടുക്കുക എന്നും കള്ളിയത്ത് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് അറിയിച്ചു. കഴിഞ്ഞ 90 വര്‍ഷത്തിനിടെ മറ്റേതൊരു ടിഎംടി ബ്രാന്‍ഡുകളേ കാളും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കള്ളിയത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 700 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കള്ളിയത്തിന് പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോക്ക് യാര്‍ഡുകളും അയല്‍ സംസ്ഥാനങ്ങളില്‍ വിതരണ ശൃംഖലയുമുണ്ട്.