musharaff

ലാഹോർ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷവാറിലെ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.രാദ്യദ്രോഹക്കുറ്റമാണ് ഷെരീഫിനെതിരെ ചുമത്തിയിരിക്കുന്നത്. 2007ൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. അന്ന് ഷെരീഫിനെ അട്ടിമറിച്ച് പട്ടാളഭരത്തിലൂടെ മുഷറഫ് അധികാരം പിടിച്ചെടുത്തിരുന്നു.

നിലവിൽ ദുബായിലാണ് മുഷറഫ് ഉള്ളത്. വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ മുഷറഫ് അപ്പീൽ നൽകിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകൾ മാറുന്നത് വരെ കേസിൽ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ അറിയിച്ചിരിക്കുന്നത്.

2014ൽ ആണ് മുഷറഫ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. തുടർന്ന് അറസ്‌റ്റ് ഭയന്ന് ദുബായിൽ അഭയം പ്രാപിക്കുകയായിരുന്നു. ഡിസംബർ 5നുള്ളിൽ മൊഴി നൽകണമെന്ന് പാകിസ്ഥാൻ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.