ന്യൂഡൽഹി: നിർഭയ കേസ് പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പിന്‍മാറി. വധശിക്ഷക്കെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറിയത്. ഇതോടെ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്‍മാറിയത്. 2017ല്‍ വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് അക്ഷയ് സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം.
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചെങ്കിലും ശിക്ഷ നടപ്പിലാക്കുന്നത് ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞുവച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചത്. പ്രതികളില്‍ പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
2012ലാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ഓടുന്ന ബസിൽവെച്ച് പീഡനത്തിന് ഇരയാക്കിയത്. യുവതിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.