തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ സിറിയയിൽ വച്ച് പിടികൂടുന്നതിന് അമേരിക്കയെ സഹായിച്ച ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട നായയാണ് കേരളാ പോലീസിന്റെ ശ്വാനസേനയിലേക്ക് പുതുതായി എത്തുന്നത്. കേരള പോലീസിന്റെ കെ9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസേനയിൽ ബെൽജിയം മലിനോയിസ്, ബീഗിൾ, ചിപ്പി പാറൈ, കന്നി തുടങ്ങി 20 നായ്ക്കളാണുള്ളത്. കാണാതായ ആളുകളെ തെരഞ്ഞു പിടിക്കാനും, സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നുകളും എളുപ്പത്തിൽ കണ്ടെത്താനും ഈ നായകൾക്കാവും. ട്രാക്കർ, സ്നിഫർ എന്നീ പരിശീലന രീതികളാണ് ഇവയ്ക്ക് നൽകുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും തെളിവുകൾ കണ്ടെത്താനും, പോലീസ് കാണിക്കുന്ന ആളുകളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുമുള്ള പ്രത്യേക കഴിവും ഈ നായകൾക്കുണ്ട്.