kerala-bank
kerala bank

കൊച്ചി : കേരള ബാങ്കിന്റെ രൂപീകരണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കും പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കും നൽകിയ അപ്പീലുകൾ ഹൈക്കോടതി ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി. നവംബർ 29 നാണ് കേരള ബാങ്കിന്റെ രൂപീകരണം ചോദ്യം ചെയ്യുന്ന ഹർജികൾ സിംഗിൾബെഞ്ച് തള്ളിയത്. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് അപ്പീൽ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.