കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ 'മൈൻ ഡയമണ്ട് ഫെസ്‌റ്റിവൽ" ആരംഭിച്ചു. 2020 ജനുവരി 19 വരെ നീളുന്ന ഫെസ്‌റ്റിവലിൽ സ്വർണം, വൈറ്ര് ഗോൾഡ്, പ്ളാറ്റിനം എന്നിവയിൽ പണിതീർത്ത, ആകർഷകമായ മൈൻ ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇക്കാലയളവിൽ ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ വിലക്കുറവുണ്ട്. അന്താരാഷ്‌ട്ര ഗുണമേന്മ ഉറപ്പാക്കാൻ ലാബുകളിൽ 28തരം പരിശോധനകൾക്ക് വിധേയമാക്കിയതും ഐ.ജി.ഐ., ജി.ഐ.എ സർട്ടിഫിക്കറ്റുകളോട് കൂടിയതുമാണ് മൈൻ ബ്രാൻഡ് ഡയമണ്ട് ആഭരണങ്ങൾ. ഏറ്റവും പുതിയ ഫാഷനിലുള്ളതും പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചതുമായ ആഭരണങ്ങൾ ഈ ബ്രാൻഡിലുണ്ട്.
100 ശതമാനം എക്‌സ്‌ചേഞ്ച് സൗകര്യം, ബൈബാക്ക് ഗ്യാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ് വിശദ വിലവിവരമുള്ള പ്രൈസ് ടാഗ് എന്നിവ മലബാർ ഗോൾഡിന്റെ പ്രത്യേകതയാണ്. ബി.ഐ.എസ് ഹാൾമാർക്ക്ഡ് ആഭരണങ്ങളാണ് മലബാർ ഗോൾഡ് വിറ്റഴിക്കുന്നത്.