ഡൽഹി: ലഫ്റ്റനെന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനായുടെ 28ാമത് മേധാവിയായി ചുമതലയേൽക്കും. നിലവിലെ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ മാസം 31ന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാകുന്നത്. വിരമിക്കലിന് ശേഷം ജനറൽ ബിപിൻ റാവത്ത് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതലയേൽക്കുമെന്ന് അഭ്യൂഹമുണ്ട് 2022 ഏപ്രിൽ വരെയായിരിക്കും കരവാനെയുടെ കാലാവധി. നിലവിൽ കരസേന ഉപമേധാവിയാണ് ജനറൽ നരവാനെ. സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനായ നരവാനെ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെയും അസാം റൈഫിൾസിന്റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. അസാം റൈഫിൾസിൽ ഇൻസ്പെക്ടർ ജനറലായിരുന്നപ്പോൾ ചെയ്ത സേവനങ്ങൾക്ക് രാജ്യം വിശിഷ്ട സേവാമെഡൽ നൽകി നരവാനയെ ആദരിച്ചിട്ടുണ്ട്. ശ്രീലങ്കയിലും മ്യാന്മറിലും ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.