കൊച്ചി: ഡിസൈനർ ജുവലറികളുടെ ആകർഷക ശേഖരങ്ങളുമായി ജോയ് ആലുക്കാസിൽ ഡിസൈനർ ജുവലറി ഫെസ്‌റ്രിന് തുടക്കമായി. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് ജുവലറി എന്നിവയിൽ ഏറ്രവും പുതിയ ഡിസൈനുകളിലെ ആഭരണസൃഷ്‌ടികളും വൈവിദ്ധ്യമാർന്ന എക്‌സ്‌ക്ളുസീവ് ഡിസൈനർ ബ്രൈഡൽ ജുവലറി കളക്ഷനുമാണ് ഫെസ്‌റ്റിൽ അണിനിരത്തുന്നത്.
ഫെസ്‌റ്ര് കാലയളവിൽ പർച്ചേസ് നടത്തുന്നവർക്ക് സൗജന്യമായി സ്വർണ നാണയം നേടാൻ അവസരമുണ്ട്. ജോയ് ആലുക്കാസിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഡിസൈനർ ഫെസ്‌റ്ര് അരങ്ങേറുന്നുണ്ട്. ഫെസ്‌റ്രിനോട് അനുബന്ധിച്ച് 50,000 രൂപയ്‌ക്കോ അതിനു മുകളിലോ ഡയമണ്ട്, അൺകട്ട് ഡയമണ്ട് ജുവലറി പർച്ചേസ് നടത്തുമ്പോൾ ഒരു ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിക്കും. 50,000 രൂപയ്ക്കോ അതിനു മുകളിലോ പ്രെഷ്യസ് ജുവലറി പർച്ചേസ് നടത്തുമ്പോൾ 500 മി.ഗ്രാം സ്വർണനാണയവും സൗജന്യമായി നേടാം.
മോഡേൺ ട്രെൻഡും പാരമ്പര്യത്തനിമയും സമന്വയിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ, എക്‌സ്‌ക്ളുസീവ് ബ്രൈഡൽ ജുവലറിയുടെ സവിശേഷ ശേഖരം ഫെസ്‌റ്രിന്റെ മുഖ്യാകർഷണമാണ്. ജോയ് ആലുക്കാസിലെ ഡയമണ്ട് ആഭരണങ്ങൾ എല്ലാ അംഗീകാരവുമുള്ളവയാണ്. ഇവയ്ക്ക് ഒരുവർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസ്, ലൈഫ് ലോംഗ് ഫ്രീ മെയിന്റനൻസ് എന്നിവ ജോയ് ആലുക്കാസ് ഉറപ്പുനൽകുന്നു. ആഭരണവിലയുടെ 10 ശതമാനം മുൻകൂറായി നൽകി, വില കൂടിയാൽ ബുക്ക് ചെയ്‌ത വിലയ്ക്കും കുറഞ്ഞ വിലയ്ക്കും ആഭരണങ്ങൾ അഡ്വാൻസ് ബുക്കിംഗിലൂടെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.